പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയം നേടിയ കോണ്‍ഗ്രസ് തങ്ങളുടെ പിന്തുണ ഗവര്‍ണറെ അറിയിക്കുകയോ ഹര്‍ജിയില്‍ അക്കാര്യം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന കോടതി പറഞ്ഞു. പരീക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ല. മറ്റന്നാള്‍ വിശ്വാസവോട്ട് തേടും.
മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കുന്നതിന് ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.
പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് തടസ്സമുണ്ടാകില്ല. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. ഭൂരിപക്ഷം ഉണ്ടെന്ന് ആവശ്യം ഉന്നയിച്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം നല്കുകയാണുണ്ടായതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതിന് പുറമെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം കാണിക്കാത്തതും കോടതി എടുത്തുകാട്ടി. എന്തുകൊണ്ടാണ് ഇത് എടുത്ത് കാണിക്കാത്തതെന്നും കോടതി ചോദിച്ചു.
പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത കന്വേക്കറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അവധിയായിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക ബഞ്ച് രൂപീകരിച്ച് ഇന്ന് ഹര്‍ജി പരിഗണിച്ചത്.






