ന്യൂഡല്‍ഹി: മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ക്ഷണിച്ചു. നാളെ ഇംഫാലില്‍ നടക്കുന്ന ചടങ്ങില്‍ എന്‍. ബിരേന്‍ സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കോണ്‍ഗ്രസ് നേതാവാണ് ബിരേന്‍ സിങ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
ബി.ജെ.പിയുടെ 21 എം.എല്‍.എമാര്‍ ഞായറാഴ്ച വൈകിട്ടാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. എന്‍.പി.പിയുടെ 4 എം.എല്‍.എമാരും ഒരു എല്‍.ജെ.പി അംഗവും ഒരു കോണ്‍ഗ്രസ് അംഗവും ബി.ജെ.പിയെ പിന്തുണയ്ക്കുന്നു. 60 അംഗ നിയമസഭയില്‍ 28 സീറ്റുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
ഇന്നലെയാണ് എന്‍. ബിരേന്‍ സിങ്ങിനെ ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ദേശീയ ഫുട്ബോള്‍ താരമായിരുന്ന ബിരേന്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.






