മലപ്പുറം: സംവിധായകന് കമലിനെതിരെ മുസ്ലീം ലീഗിന്റെ പരാതി. നിലമ്പൂരിലെ ഐഎഫ്എഫ്കെ യുടെ മേഖല ചലച്ചിത്ര മേള കമല്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരായാണ് പരാതിയുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഉദ്ഘാടനം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ലീഗ് മലപ്പുറം ജില്ല കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഇ.മുഹമ്മദ് മരണപ്പെട്ടതിനെ തുടര്‍ന്നു നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതി. അക്കാദമി അധ്യക്ഷനെന്ന നിലയില്‍ കമല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കരുതെന്നാണ് ലീഗിന്റെ ആവശ്യം.
വ്യാഴാഴ്ച മിഴിതുറക്കുന്ന ചലച്ചിത്ര മേളയില്‍ കമല്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് ലീഗിന്റെ വാദം.






