പാനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് പരാജയപ്പെട്ടതോടെ നേതാക്കള്‍ക്കെതിരെ നടപടി എന്ന ആവശ്യവുമായി എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഹൈക്കമാന്‍ഡ് നിയോഗിച്ച കക്ഷികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ രാഹുലിനെ കണ്ടത്. ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പ്രാദേശിക കക്ഷികളെ കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് കോടതി എടുത്തത്. നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ രോഷാകുലരായി ഒരു വിഭാഗം രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്ര നേതാക്കള്‍ക്ക് താച്പര്യം ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിലും കാലതാമസം നേരിട്ടുവെന്ന് വിശ്വജിത് റാണെ ചൂണ്ടിക്കാട്ടി. അടിയന്തിര സാഹചര്യത്തില്‍ നടപടിയെടുക്കുന്നതില്‍ ഏറെക്കാലത്തെ പ്രവര്‍ത്തി പരിചയമുള്ള നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും റാണ വ്യക്തമാക്കി.






