
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വാസമായിക്കൊണ്ട് പഞ്ചാബില്‍ മാത്രമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്ഭന്ദ്രസിങ് എന്നിവരും പങ്കെടുത്തിരുന്നു.
ചടങ്ങില്‍ മറ്റ് ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുതു. അതേസമയം ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുജെപിയില് നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരവും തെരഞ്ഞെടുപ്പിലെ ാമര്‍ താരവുമായിരുന്ന നവസോത് സിങ് സിദ്ധുവിന് ഉപമുഖ്യമന്ത്രി പദം ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം വകുപ്പ് തന്നെ ആവശ്യമില്ലെന്ന നിലപാടിലാണ് അമരിന്ദര്‍ സിങ്ങ്.
ഇവര്‍ക്ക് പുറമെ അകാലിദള്‍ മന്ത്രിസഭയിലുണ്ടായിരുന്ന മന്‍പ്രീത് സിങ് ബാദല്‍, കോണ്‍ഗ്രസിന്റെ ത്രിപ്ത് രജീന്ദര്‍ സിങ് ബജ്വ, റാണാ ഗുര്‍ജിത് സിങ്ങ്, ചരണ്‍ സിങ് ചന്നി, സാധു സിങ് ധരംസോട്ട് ബ്രം മൊഹീന്ദ്ര, അരുണാ ചൗധരി, റസിയ സുല്‍ത്താന എന്നിവരാകും ഇന്നത്തെ ചടങ്ങില്‍ സത്യവാചകം ഏറ്റുചൊല്ലി.






