പനാജി: ഗോവയില്‍ വീണ്ടും ബിജെപിക്ക് തുടര്‍ഭരണം. സപ്രീം കോടതി നിര്ദ്ദേശത്തെതുടര്ന്ന നടത്തിയ വിശ്വാസ വോട്ടില്‍ മനോഹര്‍ പരീക്കര്‍ക്ക് വിജയം പ്രോടൈ സ്പീക്കറുടെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്. 40 അംഗ സഭയില്‍ 22 എംഎല്‍എമാര്‍ പരീക്കര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ ഇന്ന് തന്നെ വിളിച്ചുചേര്‍ക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിശ്വാസവോട്ടെടുപ്പിനായി പ്രത്യേകം സഭ വിളിച്ചുചേര്‍ക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 അംഗങ്ങളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ മൃദുലാ സിന്‍ഹ ബിജെപിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ചൊവ്വാഴചയായിരുന്നു ഗോവന്‍ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ ബിജെപിയില്‍ നിന്നുള്ള മുന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, പാണ്ഡുരംഗ് മഡഗായിക്കര്, എന്നിവരടക്കം 10 മന്ത്രിമാരുണ്ട്. ഇന്ന് രാവിലെ സര്‍ക്കാരിനെ ബിജെപി മോഷ്ടിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.






