സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്ന് പ്രഖ്യാപിച്ച മതപണ്ഡിതന് സിംസാറുല്‍ ഹഖ് ഹുദവി വീണ്ടും രംഗത്ത്്. മുസ്ലീം സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ മുസ്ലീം വനിതാ ഡോക്ടറെ തന്നെ കാണിക്കണമെന്നാണ് ഹുദവിയുടെ പുതിയ ആവശ്യം.
നാട്ടില്‍ മുസ്ലീം വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ അമുസ്ലീമായ വനിതാ ഡോക്ടറെ കാണിക്കാം. അതും കിട്ടാതായാല്‍ മുസ്ലീമായ പുരുഷ ഡോക്ടറെ കാണാം. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ മുസ്ലീമല്ലാത്ത പുരുഷ ഡോക്ടറെ കാണാവൂ എന്നും ഹുദവി ആവശ്യപ്പെട്ടു. മുസ്ലീമല്ലാത്ത പുരുഷ ഡോക്ടറെ കാണേണ്ടി വന്നാല്‍ ഭര്‍ത്താവ് കൂടെ നില്‍ക്കണം.
പ്രസവ സമയത്ത് മുസ്ലീം സ്ത്രീയുടെ ഔറത്ത് മെയില്‍ നേഴ്സ് കാണുമെന്നും അതിനാല്‍ മതം സംരക്ഷിക്കാന്‍ ധാരാളം മുസ്ലീം ലേഡി ഡോക്ടര്‍മാരെ സൃഷ്ടിക്കണമെന്നും ഹുദവി ആവശ്യപ്പെട്ടു. വിചിത്ര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഹുദവിയുടെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നേരത്തെ കണ്ണും വൃക്കയും ദാനം ചെയ്യരുതെന്ന് പറഞ്ഞും ഇയാള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. കണ്ണും വൃക്കയും വാങ്ങുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ ദാനം ചെയ്യരുതെന്നായിരുന്നു ഹുദവിയുടെ പ്രസംഗം.






