ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് ബര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സാക്കീര്‍ മൂസ. സൈന്യത്തിന് നേരെ കല്ലെറിയാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മുസയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ദേശീയതയുടെ പേരിലല്ല, ഇസ്ലാമിന് വേണ്ടി കല്ലെറിയണമെന്നാണ് വീഡിയോയിലെ ആഹ്വാനം. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ പകരക്കാരനായി ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയുടെ തലവനായ ആളാണ് മൂസ.
ജമ്മു കശ്മീര്‍ പോലീസുനുള്ള മുന്നറിയിപ്പും വീഡിയോയിലുണ്ട്. കശ്മീര്‍ പോലീസ് സൈന്യത്തിന് നല്കുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന്റെ നീക്കങ്ങള്‍ അറിയിക്കണമെന്ന് യുവാക്കളോടുള്ള അഭ്യര്‍ത്ഥനയും മൂസയുടെ വീഡിയോയിലുണ്ട്.
ജനാധിപത്യവും ദേശീയതയും മുസ്ലീങ്ങള്‍ക്ക് ഹറാമാണെന്ന് മൂസ പറയുന്നുണ്ട്. അതിനാല്‍ ജനാധിപത്യത്തോട് യോജിക്കാനാകില്ല. എല്ലാവരും ഇസ്ലാമിലേക്ക് എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വാനിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ ശേഷമുള്ള മൂസമൂയുടെ മൂന്നാമത്തെ വീഡിയോയാണിത്. ആദ്യ രണ്ട് വീഡിയോകളിലും ഇയാള്‍ കശ്മീര്‍ പോലീസിനെതിരെ ഭീഷണി മുഴക്കിയിരുന്നു.






