
തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നത്. തുടര്‍പഠനത്തിന് നടപടിയെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ താല്കാലികമായി നിര്‍ത്തിയത്.
കോളജിന് അംഗീകാരം നഷ്ടമായതോടെട കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ തുടള്‍ പഠനമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിാക്കുന്നത്. മാര്‍ച്ച് 9 മുതലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.






