
തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന സമിതി അംഗം ടി.കെ ഹംസയ്ക്കു മുന്‍തൂക്കം. ടി.കെ റഹീദ് അലി, എം.ബി ഫൈസല്‍ എന്നിവരാണ് പരിഗണനയില്‍ ഉള്ള പ്രമുഖര്‍. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഹംസ മല്‍സരിക്കണമെന്നുള്ള ആവശ്യം ശക്തമായി ഉയര്‍ന്നുവന്നത്.
ടി.കെ ഹംസ മത്സരരംഗത്തേയ്ക്ക് കടന്നു വരുന്നതോടെ ശക്തമായ മത്സരമായിരിക്കും മണ്ഡലത്തില്‍ നടക്കുക. നിമയസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ അട്ടിമറിച്ച് വിജയം നേടിയ ചരിത്രം പോലും ഹംസയ്ക്കുണ്ട്. സിപിഎം പട്ടികയില്‍ പിന്നീട് ശക്തമായി കേള്‍ക്കുന്നത് ടി.കെ റഷീദ് അലിയാണ്. മങ്കട നിയമസഭാ മണ്ഡലത്തില്‍ റഷീദ് മത്സരിച്ചിരുന്നെങ്കിലും നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ തോറ്റുപോവുകയായിരുന്നു.






