
റാഞ്ചി: സമീപകാലത്തെ ഏറ്റവും മികച്ച ടെസ്റ്റിന്റെ നിറംകെടുത്തി ഗ്രൗണ്ടില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ മോശം പെരുമാറ്റം.
ഇന്നലെ ഇന്ത്യന്‍ ഇന്നിങ്സിനിടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പരുക്കിനെ പരിഹസിച്ച ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തിന്റെയും സഹതാരം ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ആംഗ്യങ്ങളാണ് വിവാദമായിരിക്കുന്നത്.
ടെസ്റ്റിന്റെ ആദ്യദിനം ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ കോഹ്ലി ഏറെ അഭ്യൂഹങ്ങള്‍ക്കു ശേഷമാണ് ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. പരമ്പരയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്ലിക്ക് പരുക്കിന്റെ പേരില്‍ പരിഹസിക്കുകയായിരുന്നു ഓസീസ് താരങ്ങള്‍.
ഒന്നാം ദിനം ബൗണ്ടറി ലൈനില്‍ പന്ത് ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണാണ് കോഹ്ലിക്കു പരുക്കേറ്റത്. വീഴ്ചയില്‍ നിന്ന് എണീറ്റ കോഹ്ലി തോളിലെ വേദന സഹിക്കവയ്യാതെ മസാജ് ചെയ്യുന്നത് ആദ്യദിനത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായിരുന്നു.
പരുക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്ലിയെ അനുകരിച്ചായിരുന്നു ഇന്നലെ മത്സരത്തിനിടെ സ്മിത്തും മാക്സ്വെല്ലും പരിഹാസം ചൊരിഞ്ഞത്.
കോഹ്ലിയുടെ ഫീല്‍ഡിങ്ങിനു സമാനമായ പ്രകടനം നടത്തിയ മാക്സ്വെല്ലും ബൗണ്ടറി ലൈനില്‍ വീണിരുന്നു, എന്നാല്‍ താരത്തിന് ഒന്നും സംഭവിച്ചില്ല. പക്ഷേ വീണിടത്തുനിന്ന് എഴുന്നേറ്റ മാക്സ്വെല് തോളെല്ല് പിടിച്ചു വേദന അഭിനയിച്ചു കാട്ടി ഇന്ത്യന്‍ നായകനെ പരിഹസിച്ചു. തൊട്ടടുത്ത പന്തില്‍ കോഹ്ലി കമ്മിന്‍സിനു വിക്കറ്റ് സമ്മാനിച്ചപ്പോഴാണ് സ്മിത്ത്മാക്സ്വെല്ലിന് ഒപ്പംകൂടിയത്. ക്യാച്ചെടുത്ത സ്മിത്തും തോളെല്ല് പിടിച്ച് വേദന അഭിനയിച്ചാണ് കോഹ്ലിയെ മടക്കിയയച്ചത്.
ഇന്ത്യന്‍ നായകന്റെ പരുക്കിനെ പരിഹസിച്ച ഓസീസ് താരങ്ങളുടെ നടപടിയ്ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇരുതാരങ്ങളുടേയും പ്രവൃത്തി പക്വതമില്ലായ്മയാണെന്നാണ് വിമര്‍ശനം.
സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ഇതോടെ ഓസീസ് താരങ്ങള്‍ക്ക് 'പൊങ്കാല'യിടല് ആരംഭിച്ചു കഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് താരങ്ങളടക്കമുള്ളവരും ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തി.
നിങ്ങള്‍ തീര്‍ന്നു... തെറ്റായ മനുഷ്യനു നേര്‍ക്കാണ് നിങ്ങളുടെ ആംഗ്യങ്ങള്‍, ഇതിനു നിങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ ട്വീറ്റ് ചെയ്തത്.
ഓസീസിനു തെറ്റുപറ്റി, ഇത് കോഹ്ലിയെ ഉത്തേജിപ്പിക്കും, രണ്ടാം ഇന്നിങ്സിനിറങ്ങൂ... കളി കാണാം'' എന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും ട്വീറ്റ് ചെയ്തു.
ആരാധകരുടെ കമന്റുകള്‍ ഓസ്ട്രേലിയയ്ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. എന്തായാലും ഇന്ത്യ-ഓസീസ് പോരാട്ടം ഈ വിവാദത്തോടെ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്...



