
വടകര: ലക്കിടി കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റുഗ്രൂപ്പ് ചെയര്‍മാര്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത രീതിയില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. ലക്കിടി ജവര്‍ഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൃഷ്ണദാസിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയിരുന്നു.
പിന്നീട് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താനുള്ള സാഹചര്യം വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന ഉത്തരവ്.
എന്നാല്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില് വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിനെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്.
വാദം കേള്‍ക്കുന്ന ജഡ്ജിക്ക് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും ഇത് പരിശോധിക്കണമെന്നായിരുന്നു ആരോപണം. ബന്ധം തെളിയിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്തായിരുന്നു ജിഷ്ണുവിന്റെ അമ്മ പരാതി നല്‍കിയിരിക്കുന്നത്.






