
ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവശേന. ഇന്ത്യയുടെ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് മേധാവിയെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ജുലൈയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ആവശ്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
തിവ്ര ഹിന്ദുത്വ വാദിയായ നരേന്ദ്രമോഡിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സമാന തത്ത്വങ്ങളും ആശയങ്ങളും വഹിക്കുന്ന യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കി. ഇനി ഹിന്ദു രാഷ്ട്രമെന്ന സ്വപ്നത്തിലേക്ക് കുറച്ച് അകലം മാത്രമാണുള്ളതെന്നും ഇത് നിറവേറ്റാന്‍ മോഹന്‍ ഭഗതിന് കഴിയുമെന്നും ശിവസേനയുടെ മുതിര്‍ന്ന രാജ്യസഭാ എംപി സഞ്ജയ് റൌത്ത് പറഞ്ഞു.






