
കാഞ്ഞിരപ്പള്ളി: സദാശിവന് എന്ന ലെയ്ത്ത് വര്‍ക്ക്ഷോപ്പുകാരന്റെ ആകാശസ്വപ്നങ്ങള്‍ക്ക് ഒടുവില്‍ ചിറകുമുളയ്ക്കുന്നു. അദ്ദേഹം നിര്‍മിച്ച ഹെലികോപ്ടറിന്റെ പരീക്ഷണപ്പറക്കല്‍ ഇന്നു രാവിലെ 11 ന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ നടത്തും.
ചെറുപ്പം മുതല്‍ പറക്കണമെന്ന മോഹം മനസില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് ഹെലികോപ്ടര്‍ നിര്‍മാണം ഒരു നിയോഗം പോലെ വന്നു ചേരുകയായിരുന്നു. സെന്റ് ആന്റണീസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നിസ് നെടുംപതാലിലാണ് സദാശിവന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഹെലികോപ്ടര്‍ നിര്‍മാണം ഏല്‍പ്പിച്ചത്.
കാഞ്ഞിരപ്പള്ളിക്ക് സമീപം ന്യൂഇന്ത്യ എന്ന ലെയ്ത്ത് വര്‍ക്ക്ഷോപ്പില്‍ എന്‍ജിനീയറിങ് ലോകത്തെയും വെല്ലുന്ന കണ്ടുപിടിത്തങ്ങളാണ് പത്താം €ാസ് വിദ്യാഭ്യാസമുള്ള സദാശിവന് (54) നടത്തുന്നത്. ഹെലികോപ്ടറിന്റെ മാതൃകമാത്രം നിര്‍മിക്കണമെന്ന സ്കൂള്‍ അധികൃതരുടെ ആവശ്യത്തിന് പകരമായി പറന്നുയരാന്‍ ശേഷിയുള്ള ഹെലികോപ്ടര്തന്നെ നിര്‍മിച്ചു നല്‍കുകയായിരുന്നു അദ്ദേഹം. ഹെലികോപ്ടര്‍, വിമാനം എന്നിവയെപ്പറ്റി ടിവി ചാനലുകളിലൂടെയുള്ള അറിവ് മാത്രമുള്ള സദാശിവന് സ്വന്തം ആശയം ഉപയോഗിച്ച് ഒന്നു നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാരുതി കാറിന്റെ എന്‍ജിനാണ് ഹെലികോപ്ടറില്‍ ഉപയോഗിച്ചത് . വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന റിഡക്ഷന്‍ ഗിയറും ആപ്പെ ഓട്ടോറിക്ഷായുടെ ചില്ലുകളും ഉപയോഗിച്ചിട്ടുണ്ട്. ബോഡി ഭാഗം മുഴുവന്‍ ഇരുമ്പ് തകിട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊപ്പല്ലറുകളും തനിയെ നിര്‍മ്മിച്ചു.
ഇരുമ്പു ഫ്രെയ്മില് അലുമിനിയം തകിടു പൊതിഞ്ഞാണ് മുകളിലത്തെ ലീഫുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ലീഫിന്റെ ഒരു ഭാഗം 30 ഡിഗ്രിയില്‍ ചെരിയും. ഇതോടെ ലീഫുകള്‍ കറങ്ങും. അഞ്ചു മാസത്തെ പ്രയത്നത്തിലാണ് ഇതു തയാറായത്. നിര്‍മാണച്ചെലവ് ഇപ്പോള്‍ തന്നെ നാലു ലക്ഷം രൂപയായിട്ടുണ്ട്.
കാലത്തിനൊപ്പം മാറിയ വാഹനങ്ങളുടെ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ആശയത്തിന്റെ ഭാഗമായി ആദ്യകാല വാഹനങ്ങളായ കാളവണ്ടിയും കുതിര വണ്ടിയും സെന്റ് ആന്റണീസ് സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്കൂളില്‍ ഭൂഗോളവും വിന്‍ഡ് മില്ലും സദാശിവന് നിര്‍മ്മിച്ചു നല്‍കിയിരുന്നു.
ഭാര്യ വി.കെ. തുളസി. അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി എം. എസ്. ധനുശ്രീ, ആനക്കല്ല് സെന്റ് ആന്റണീസ് പബഌക് സ്കൂളിലെ പത്താം കഌസ് വിദ്യാര്‍ഥിനി എം. എസ്. രൂപശ്രി എന്നിവരാണ് മക്കള്‍.






