ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ നഗറില്‍ പണം കൊടുത്ത് വോട്ട് വാങ്ങുന്നത് വ്യാപകമാകുന്നതായി ആരോപണം. ഭിന്നിച്ചു നില്ക്കുന്ന അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് പണവിതരണത്തിന് മുന്നില്‍. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
വോട്ട് ഒന്നിന് 2,500 രൂപ വരെ നല്‍കുന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അണ്ണാ ഡിഎംകെയിലെ ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും പണ വിതരണത്തിന് മുന്നിലുണ്ട്. ഡിഎംകെയും ഇക്കാര്യത്തില്‍ മോശക്കാരല്ല.
വീട്ടിലെ സ്ത്രീകളെയാണ് ഇവര്‍ രഹസ്യമായി പണം ഏല്‍പ്പിക്കുക. ഇത്തരത്തില്‍ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് മണ്ഡലത്തില്‍ നിന്നും പിടികൂടിയത്. ഇത് തടയാന്‍ പോലീസും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Comments