
പൃഥ്വിരാജ് മുരളി ഗോപി ടീം ഒന്നിക്കുന്ന ടിയാന്റെ ടീസര് കണ്ട് ബോളീവുഡ് സംവിധായകന് കരണ് ജോഹര്. ട്വിറ്റര് സന്ദേശത്തിലൂടെയാണ് കരണ് പൃഥ്വിരാജിനെ അഭിനന്ദിച്ചത്. മറുപടിയായി പൃഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്.
മുരളി ഗോപി തന്നെ ഒരുക്കുന്ന തിരക്കഥയില് പൃഥ്വിരാജിന് പുറമെ ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
ഒരു മിനിട്ട് 16 സെക്കന്റ് നീണ്ടുനില്ക്കുന്ന ടീസറാണ് ഇന്നലെ റിലീസ് ചെയ്തത് മുരളി ഗോപിയുടെ ശബ്ദത്തിലുള്ള പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ് ടീസര് തുടങ്ങുന്നത്.
ജീയന് കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത്. റെഡ്റോസ് ക്രിയേഷന്സിന്റെ ബാനറില് ഹന്നീഫ് മുഹമ്മദ്ദാണ് ചിത്രത്തില് പത്മപ്രിയ, അനന്യ എന്നിവരാണ് നായികമാരാകുന്നത്. നേരത്തെ മണിരത്നത്തിന്റെ ഒകെ കണ്മണി കണ്ട് ദുല്ഖറിനേയും കരണ് അഭിനന്ദിച്ചിരുന്നു.







Comments