കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും അമ്മയുടെ കാമുകനും അയല്‍വാസിയുമായ പൂജാരിയും അറസ്റ്റില്‍.
അമ്മയുടെ അറിവോടെ കാമുകനായിരുന്ന പൂജാരി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനുള്‍പ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അമ്മയുടെ കാമുകനായിരുന്നു ഇയാളെന്നാണ് പോലീസ് നലകുന്ന വിവരം.
കഴിഞ്ഞ മാര്‍ച്ച് 28 നാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ബന്ധു വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു നിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്.
പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയേയും അയല്‍വാസിയായ പൂജാരിയേയും പോലീസ ്കസ്റ്റഡിയില്‍ എടുത്തത്.






