പൂനെ: എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍. പൂനെയിലെ ലോനാവ്ല കോളജ് വിദ്യാര്‍ത്ഥികളായ സര്‍തക് വാഘ്ചോര് (24), ശ്രുതി സഞ്ജയ് ദംബ്രെ (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൂനെയിലെ ബുഷി അണക്കെട്ടിനും നേവല്‍ ട്രെയിനിംഗ് സ്റ്റേഷനായ ഐ.എന്‍.എസ് ശിവജിക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്്.
ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പോലീസ് മോഷണ സാധ്യത സംശയിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്. സര്‍തക് കോളജിന് സമീപത്തെ ഒരു വാടക വീട്ടിലും ശ്രുതി ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം ഇരുവരെയും കാണാതായിട്ടും പോലീസില്‍ പരാതിയൊന്നും ലഭിച്ചിരുന്നില്ല.
ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും ഇപ്പോള്‍ കൊലപാതകമെന്ന് നിലയ്ക്കാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പണത്തിന് വേണ്ടി ഇരുവരെയും ആരെങ്കിലും ആക്രമിച്ചതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറി സര്‍തകിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.






