
കോട്ടയം: നായര്‍ വിഭാഗം ഒരു ജാതിയല്ലെന്ന വിലയിരുത്തലുമായി ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എംജിഎസ് നാരായണന്. മറിച്ച് ഇത് ഒരു ഔദ്യോഗിക പദവിയാണെന്നും അദ്ദേഹം പറഞ്ഞു. നായന്മാര് കേരളത്തിലെ ആദിവാസി വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഈ ചരിത്രം അവര്‍ വ്യക്തമാക്കിയത്. ചെറുമക്കള്‍, പറയര് എന്നിവരെ പോലെ മറ്റൊരു വിഭാഗം മാത്രമാണെന്നും പടയാളികളുടെ നായകസ്ഥാനം വഹിച്ചിട്ടുള്ളവര്‍ എന്നാണ് അര്‍ത്ഥമുള്ളതെന്നും അദ്ദേഹം പറയുന്നു.
മറ്റ് ജാതികള്‍ പോലെ ഇവ കൃത്യമായ ഒരു ജാതിയല്ലയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഇതൊരു ജാതിയല്ല മറിച്ച് ഉദ്യോഗസ്ഥ സ്ഥാനമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതിന് പുറമെ ചേരകാലത്തിന്റെ അവസാനത്തെ പെരുമാള്‍ മക്കയില്‍ പോയി എന്ന പ്രചരണത്തില്‍ ന്യായമില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. ഏഴാം നൂറ്റാണ്ടിലാണ് പ്രവാചകന് ജീവിച്ചിരുന്നതെന്നും എന്നാല്‍ ഇതു നടക്കുന്നത് 12ാം നൂറ്റാണ്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കാണിക്കുന്നു.






