
ഭഗല്‍പ്പൂര്‍: മുത്തലാക്കുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീംകോടതിക്ക് മുമ്പാകെ നില്ക്കുമ്പോള് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്ളാംയുവതി പ്രധാനമന്ത്രിക്ക് സമീപത്തെത്തി. മൂന്ന് വയസ്സുകാരനായ ഒരു മകനുള്ള 20 കാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ മാസം ദാദറിലും നാഗര്‍ ഹവേലിയിലും വെച്ചായിരുന്നു ഭര്‍ത്താവ് മൊഴി ചൊല്ലിയെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചത്.
ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ചില് വ്യാഴാഴ്ച സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം സംഘടിപ്പിക്കാന്‍ നെട്ടോട്ടം ഓടുകയാണ് ഇവര്‍. ഭഗല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്റി ബ്ളോക്കിലെ കുജ്ബാനാ ഗ്രാമത്തിലെ അബ്ദുള്‍ ഖാലിദ് എന്നയാളുടെ മകളാണ് ബിബി രുക്ഷാപ്പൂര്. 2010 ലാണ് മൊഹമ്മദ് ഷാ ആലം എന്ന ബന്സട്ടി ഗ്രാമത്തിലെ യുവാവിനെ ഇവര്‍ വിവാഹം കഴിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 27 ന് ഇവര്‍ക്ക് ഭര്‍ത്താവില്‍ നിന്നും ഒരു ഫോണ്‍ വന്നു. തലാക്ക്, തലാക്ക്, തലാക്ക് എന്ന് മാത്രമാണ് കേട്ടതെന്ന് ഇവര്‍ പറയുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ളാര്‍ക്കായ ഇയാള്‍ക്ക് വിവാഹ സമയത്ത് തന്നെ യുവതിയുടെ പിതാവ് ആവശ്യപ്പെട്ടത് എല്ലാം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് മാനസീകമായി പീഡിപ്പിക്കുകയായിരുന്നു. മുമ്പ് ഇങ്ങിനെയുള്ള സമയത്തെല്ലാം ഗ്രാമത്തിലെ മുതിര്‍ന്നവരും പ്രാദേശിക നേതാക്കന്മാരുമെല്ലാം ഇടപെട്ടു പ്രശ്നം പരിഹരിക്കുകമായിരുന്നു. എന്നാല്‍ ബുധനാഴ്ച മുത്തലാക്ക് ചൊല്ലിയതിന് ശേഷം ആരുടെ ഇടപെടലും ഗുണം ചെയ്യാതെ വരികയായിരുന്നു. മകന്റെ അവകാശത്തിന് വേണ്ടി പ്രധാനമന്ത്രിയെ സമീപിക്കാന്‍ നിര്‍ദേശിച്ചതും ഗ്രാമത്തിലെ പ്രമുഖര്‍ തന്നെയായിരുന്നു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യുവതി പറഞ്ഞു. മുത്തലാക്കിന് ഇരയായതിന് പിന്നാലെ മുത്തലാക്കിനെതിരേ പൊരുതുന്ന അനേകം സ്ത്രീ സംഘടനകള്‍ വിവരം ശേഖരിക്കാനായി ഇവര്‍ക്കരികില്‍ എത്തിയിട്ടുണ്ട്. യുവതിയെ സഹായിക്കാനായി കഴിയാവുന്ന എല്ലാം ചെയ്യുമെന്നാണ് പ്രാദേശിക ഭരണകര്‍ത്താക്കളും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പഠനം നിര്‍ത്തിയ നിരക്ഷരയാണ് യുവതി.






