ലഖ്നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ തന്നെ ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ഗോശാലയില്‍ ചത്തത് 152 പശുക്കള്‍. പട്ടിണിയെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത്. കോടിള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെ തുടര്‍ന്ന് ചത്ത് വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
128 വര്‍ഷം പഴക്കമുള്ള കാണ്‍പൂര്‍ ഗോശാലയിലാണ് പശുക്കള്‍ ചത്തത്. 220 കോടി രൂപ ആസ്തിയുള്ള ട്രസ്റ്റാണ് ഈ ഗോശാല നടത്തുന്നത്. കോടിക്കണക്കിന് സംഭാവനയാണ് ട്രസ്റ്റിന് വര്‍ഷം തോറും ലഭിക്കുന്നത്. ഈ ഗോശാലയിലെ 540 പശുക്കളില്‍ 152 എണ്ണമാണ് ചത്തത്.






