
കായംകുളം: മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുകയാണെന്നാരോപിച്ചു സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു. കട്ടച്ചിറ വെള്ളാപ്പള്ളി എന്‍ജിനിയറിങ് കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി ആര്ഷ്രാജാ(20)ണ് ഹോസ്റ്റലില്‍ ആത്മഹത്യാശ്രമം നടത്തിയത്.
കിളിമാനൂര്‍ പുതിയകാവ് പാര്‍പ്പിടത്തില്‍ സന്തോഷ്-ഷീജ ദമ്പതികളുടെ മകനാണ് ആര്ഷ്രാജ്. െകെത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച ആര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. വെള്ളം കുടിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ഥികള്‍ അടഞ്ഞുകിടന്ന മുറിയില്‍ ശബ്ദം കേട്ടു.
വാതില്‍ ചവിട്ടിത്തുറന്ന വിദ്യാര്‍ഥികള്‍ കണ്ടത് ആര്ഷ്രാജ് െകെത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നതാണ്. ഐ കാണ്ഡ് സഫര്‍ മോര്' എന്ന് പേപ്പറുകളിലും ഭിത്തിയിലും എഴുതിയിരുന്നു. െകെഞരമ്പ് മുറിഞ്ഞ് രക്തത്തുള്ളികള്‍ മുറിയില്‍ വീണുകിടന്നിരുന്നു.
കൂട്ടുകാര്‍ ഉടന്‍തന്നെ കായംകുളത്തെ സ്വകാര്യ അശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കു ശേഷം രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ 11 മണിയോടെ വീണ്ടും അസ്വസ്ഥത പ്രകടപ്പിച്ച ആര്‍ഷിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെപ്പറ്റി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥി പറയുന്നതിങ്ങനെ: ''കോളജിലെ കാന്റീനിലെ ഭക്ഷണം മോശമാണെന്നും കാന്റീന് വൃത്തിഹീനമാണെന്നും പ്രിന്‍സിപ്പലിനോടു പരാതി പറഞ്ഞിരുന്നു. തുടര്‍ന്നു പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനും കൂട്ടുകാരും പുറത്തുനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്.
ആഹാരം കഴിച്ച് തിരികെ കോളജില്‍ എത്തിയപ്പോള്‍ അഞ്ച് മിനിറ്റ് താമസിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഹോസ്റ്റലിലെ കാന്റീനിലെ ആഹാരം വേണ്ടാത്തവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പഠനസമയത്ത് ലാപ്ടോപ്പില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതായി വീട്ടില്‍ വിളിച്ച് അറിയിച്ചു. ഒരാഴ്ച മുമ്പ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ €ാസില് കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഇരുപത് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളില്‍ ആര്‍ഷും ഉണ്ടായിരുന്നതായും അറിയിച്ചു.'' വിദേശത്തായ പിതാവും നാട്ടിലുള്ള മാതാവും മകനെ വിളിച്ച് ശകാരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി രക്ഷിതാക്കളെ അറിയിച്ചത്.
അതേ സമയം, മാതാവ് ശകാരിച്ചതില്‍ മനംനൊന്താണ് ആര്ഷ്രാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കോളജ് മാനേജ്മെന്റ് പറഞ്ഞു. ആത്മഹത്യാശ്രമത്തിനു കാരണം കോളജ് മാനേജ്മെന്റിന്റെ പീഡനമാെണന്ന് ആരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. അക്രമത്തിനിടയില്‍ കോളജിന്റെ ചുറ്റുമുള്ള ചില്ലുകളും പ്രവേശന കവാടവും തകര്‍ത്തു. രണ്ടു ബസുകളും അടിച്ചുതകര്‍ത്തു. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.






