
കൊച്ചി : ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ അറസറ്റ് പാടില്ല എന്നതിനാലാണ് കോടതിയുടെ നിര്‍ദേശമെന്നാണ് വിവരം.
അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്കിയ പ്രോസിക്യൂഷന് ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. ഇതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യത്തിന് കേസ് കൊടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റു ചെയ്ത നടപടിയെ തുടര്‍ന്നാണ് കേസ് കൊടുത്തത്.






