
കായംകുളം: മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കയ്യാളിയിട്ടും പോലീസ് തന്നെ കേസ് തേച്ചു മായ്ച്ചു കളയാന്‍ ഇടപെടുന്നു എന്ന് വിവിധ കേസുകളില്‍ ആരോപണം ശക്തമാണ്. എന്നാല്‍ ഇത്രയും വിവാദം ഉണ്ടായിട്ടും ഒന്നും അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കായംകുളത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലും പോലീസ് കാട്ടിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ മൊഴിയെടുക്കാന്‍ വന്ന പോലീസ് പോയത് പ്രതിയുടെ കാറിലായിരുന്നു എന്നാണ് പുതിയ ആരോപണം.
വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് വിവാദത്തിലായത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പുഴ എസ്പി രണ്ടു പേര്‍ക്കെതിരേയും നടപടിയെടുത്തു. വള്ളികുന്നം സ്റ്റേഷനിലെ പോലീസുകാരന് സതീഷ്കുമാറിനെ എ ആര് ക്യാംപിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ബിഡിജെഎസ് നേതാവും കോളേജ് മാനേജരുമായ സുഭാഷ് വാസുവിന്റെ കാറിലാണ് പോലീസുകാര്‍ മൊഴിയെടുക്കാന്‍ പോയതെന്നാണ് ഇവര്‍ക്കെതിരേ ആരോപണം.
കോളേജ് മാനേജ്മെന്റ് മാനസീകമായി പീഡിപ്പിക്കുന്നു എന്ന് കാണിച്ച് ആര്ഷ്രാജ് എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുറിയില്‍ കയറിയ ആര്ഷ്രാജ് കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ കാണുകയായിരുന്നു. ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് ആര്ഷ്രാജ് എഴുതിയ പേപ്പറുകളും മറ്റും കണ്ടെത്തുകയും ചെയ്തു. കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്നും വൃത്തിഹീനമാണെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതായിട്ടാണ് ആര്ഷ്രാജ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനും കൂട്ടുകാരും പുറത്തുനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. ആഹാരം കഴിച്ച് തിരികെ കോളജില്‍ എത്തിയപ്പോള്‍ അഞ്ച് മിനിറ്റ് താമസിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഹോസ്റ്റലിലെ കാന്റീനിലെ ആഹാരം വേണ്ടാത്തവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.
പഠനസമയത്ത് ലാപ്ടോപ്പില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതായി വീട്ടില്‍ വിളിച്ച് അറിയിച്ചു. ഒരാഴ്ച മുമ്പ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ €ാസില് കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഇരുപത് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളില്‍ ആര്‍ഷും ഉണ്ടായിരുന്നതായും അറിയിച്ചു.'' വിദേശത്തായ പിതാവും നാട്ടിലുള്ള മാതാവും മകനെ വിളിച്ച് ശകാരിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി രക്ഷിതാക്കളെ അറിയിച്ചത്. അതേ സമയം, മാതാവ് ശകാരിച്ചതില്‍ മനംനൊന്താണ് ആര്ഷ്രാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കോളജ് മാനേജ്മെന്റ് പറഞ്ഞത്.






