
മൂന്നാര്‍ : ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎം പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടും ഇടപെടാന്‍ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഒടുവില്‍ നടപടിയെടുക്കാത്തതിന് കാരണം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സുരേഷിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായത്.
പോലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണ സേന ഷെഡ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഭൂസംരക്ഷണ സേന പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയുന്നതിനു വേണ്ടിയാണ് റവന്യൂ വകുപ്പ് പോലീസുകാര്‍ ഉള്‍പ്പെട്ട ഭൂസംരക്ഷണ സേന അടുത്തിടെ രൂപവത്കരിച്ചത്.






