
ഡെറാഡുണ്‍: പുലര്‍ച്ചെ ബെഡ് കോഫി നല്‍കാത്തതില്‍ രോഷാകുലനായി ഭര്‍ത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു. ഉത്തരാഘണ്ഡിലെ പൗരി ജില്ലയിലാണ് സംഭവം. 38കാരനായ സംഗീത് സിങ്ങ് നെഗിയാണ് ഭാര്യ ആരതിയെ നിഷ്ക്രൂരം കുത്തികൊന്നത്.
രാവിലെ എഴുന്നേറ്റപ്പോള്‍ കിടക്കയില്‍ ചായ കിട്ടാതെ വന്നതോടെ അടുത്തുകിടന്ന് ഭാര്യയെ പറയുകയായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുമായി തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കിടക്കയില്‍ നിന്നും എഴുന്നേറ്റ സംഗീത് കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടി കത്രികയുമായി വന്ന് നിര്‍ദയം ആക്രമിക്കുകയായിരുന്നു.
അമ്മയുടെ അലമുറയിട്ടുള്ള കരച്ചില് കേട്ട് അടുത്തമുറിയില്‍ നിന്നും കുട്ടികള്‍ എഴുന്നേറ്റ് ബഹളം വയ്ക്കുയായിരുന്നു. അപ്രതീക്ഷിതമായ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആരതിയെയാണ് കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആരതി കൊല്ലപ്പെട്ടിരുന്നു.
ഇവര്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 13 വര്‍ഷമായി ഇരുവരും വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ആരതി ഗാര്‍ഹിക പീഡനം ആരോപിച്ച് പോലീസില്‍ ഒരു പരാതിയും നല്‍കിയിരുന്നു.






