
ന്യൂഡല്‍ഹി: കളത്തില്‍ ഇറങ്ങിയില്ലെങ്കില്ലെന്താ, സോഷ്യല്‍ മീഡിയയില്‍ താരം കോഹ്ലി തന്നെ. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമുമാണ് കാണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പത്താം സിസണ് ഐപിഎല്ലില്‍ ഇതുവരെ ഒരു മത്സരം പോലും കോഹ്ലി കളിച്ചിട്ടില്ലെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്ന താരം കോഹ്ലി തന്നെതാണ്.
തോളിനേറ്റ പരിക്കുമൂലം മാറി നില്ക്കുന്ന കോഹ്ലി അടുത്ത ദിവസത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബംഗളൂരുവിന്റെ അടുത്ത മത്സരം. കഴിഞ്ഞ സീസണില്‍ നാല് സെഞ്ചുറിയടക്കം ആയിരത്തിനടത്തായിരുന്നു കോഹ്ലിയുടെ റണ്‍സ് വേട്ട.





