
തിരുവനന്തപുരം: സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. സി.പി.ഐയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്ന് കാനം പറഞ്ഞു. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സി.പി.ഐ മുന്നണിയില്‍ വന്നത്. ആരുടെയും മുഖം നോക്കിയല്ല സി.പി.ഐ അഭപ്രായം പറയുന്നതെന്നും കാനം പറഞ്ഞു.
വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ തയ്യാറാകണം. സി.പി.ഐ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കുമില്ല. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന നിലപാട് കമ്മ്യൂണിസത്തിന് ചേര്‍ന്നതല്ല. എല്ലാം ശരിയെന്ന് പറയുന്ന പാര്‍ട്ടിയല്ല സി.പി.ഐ. നിലപാടുകള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നും കാനം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കോടിയേരി വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി പറഞ്ഞിരുന്നു. ശത്രുവര്ഗത്തിണ് മുതലെടുക്കാന്‍ അവസരം നല്‍കുന്നതാണ് കാനത്തിന്റെയും സി.പി.ഐയുടെയും നിലപാടുകളെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം.






