മുംബൈ: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും വിമാന അട്ടിമറിയ്ക്ക് സാധ്യതയുള്ളതായി സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങുന്ന സംഘം വിമാനത്താവളത്തെ ലക്ഷ്യമിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഇമെയില്‍ മുഖാന്തരമാണ് ഇത് സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവസാന സമയത്ത് യാത്ര ഉപേക്ഷിച്ചവരുടെ ലിസ്റ്റ് എടുക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഒരു സ്ത്രീയാണ് ഇത്തരത്തില്‍ സന്ദേശമയച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് യുവാക്കള്‍ ഇത്തരത്തില്‍ പദ്ധതിയിടുന്നത് കേട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നു. ഇതു കാരണം രാജ്യത്തെ മറ്റുവിമാനത്താവളങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മൂന്ന് വിമാനത്താവളങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു. കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ മൂന്ന് വിമാനതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങള്‍ സി.െഎ.എസ്.എഫിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.






