
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലും ക്ഷേത്രങ്ങളിലും ആര്.എസ്.എസ്. ആയുധപരിശീലനം നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ആര്.എസ്.എസ്. നടത്തുന്ന ആയുധപരിശീലനങ്ങള്ക്കു കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്.എസ്.എസ്. കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണ്. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നടത്തുകയാണ്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആൂത്രണത്തില്‍ പങ്കാളികളാകുകയാണ്.
തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനും മറ്റുമെത്തുന്നവരെ ആര്.എസ്.എസുകാര്‍ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. കാസര്‍ഗോഡ് മദ്രസ അധ്യാപകനെ കൊന്നതും ഇത്തരത്തിലാണെന്നും പിണറായി പറഞ്ഞു.
ആളെ കൊല്ലാനുള്ള പരിശീലനവും പ്രേരണയും പ്രോത്സാഹനവും ആര്.എസ്.എസ് നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ തനി വിവരക്കേടാണെന്നു ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ആര്.എസ്.എസിനെ അധിക്ഷേപിക്കാന്‍ നിയമസഭാ വേദി ഉപയോഗപ്പെടുത്തിയത് ഭീരുത്വമാണ്. ഏതെങ്കിലും സര്‍ക്കാരിന്റെ സൗജന്യത്തിലോ ഔദാര്യത്തിലോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്.എസ്.എസ്.
സര്‍ക്കാരുകളുടെ നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടുകൊണ്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായ മാര്‍ഗം ഒരിക്കലും െകെവിട്ടിട്ടില്ല. എന്നിട്ടും ആര്.എസ്.എസ് പ്രവര്‍ത്തനം നിയന്ത്രിക്കും, നിരോധിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങളെ ആര്.എസ്.എസ് അവജ്ഞയോടെ തള്ളുകയാണ്. നിയമസഭയുടെ പ്രത്യേക പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുതെന്നും അദ്ദേഹം പറഞ്ഞു






