ഭോപ്പാല്‍: ഇന്ത്യയുടെ ഹൃദയം -കടുവ സംസ്ഥാനം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറ്റുവാങ്ങുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഈ അഭിമാനത്തെ തകര്‍ക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. കടുവ സംസ്ഥാനം എന്നത് കടുകളെ കൊന്നൊടുക്കുന്ന സംസ്ഥാനം എന്ന നിലയിലേയ്ക്ക് മാറുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കടുവകളാണ് ചത്തൊടുങ്ങിയത്. അടുത്തിടെ ബന്ദഗാര്ഹ് നാഷണല്‍ പാര്‍ക്കിലെ രണ്ടു കടുവകള്‍ കൂടി ചത്തു. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് മൂന്നു കടുവ കുഞ്ഞുങ്ങളെ വേട്ടക്കാരില്‍ നിന്നും രക്ഷിച്ചിരുന്നു. അമ്മ കടുവയെ വേട്ടക്കാര്‍ പിടികൂടിയതോടെ അനാഥരായ കുഞ്ഞുങ്ങുളെ ഷീധോള് ജില്ലയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങള്‍ വളരെ ക്ഷീണിതരാണെന്ന് കടുവ സങ്കേതത്തിലെ അധികൃതര്‍ വ്യക്തമാക്കുന്നു.
വേട്ടയ്ക്കു പുറമെ പരണ കാണമായ വൈറസുകള്‍ പടര്‍ന്നും കടുവകള്‍ ചത്തൊടുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കടുവയെ വേട്ടയാടിയതിനു അഞ്ചു പേരെ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു.
രാജ്യത്തെ 38 കടുവ സങ്കേതങ്ങളില്‍ ആറു എണ്ണവും മധ്യപ്രദേശിലാണ്. അതില്‍ ആകെ ഉള്ളതില്‍ 20 ശതമാനവും ഈ സംസ്ഥാനത്താണ്.






