തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കലാപാഹ്വാനമുൾപ്പെടെ നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ, നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്.
ജന്തർ മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നും അശ്ലീലവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തുകയും ചെയ്തതാണ് കേസിനാധാരം. സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ഉൾപ്പെടെ നിരവധി പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് പോലീസ് കലാപാഹ്വനത്തിന് കേസെടുത്തത്.
പരാതികൾ ലഭിച്ചിട്ടും പോലീസ് നടപടി വൈകുന്നുവെന്നും ടിജി മോഹൻദാസിനെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ഒടുവിൽ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് നടപടികളിലേക്ക് കടന്നത്.

Comments