More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

Authored by സുനില്‍ ജെ. സണ്ണി | Last updated: 09 Aug 2026, 11:41 PM | 1 min read

Print

റവന്യൂ വകുപ്പ്‌ ഉറപ്പിച്ചിരുന്ന സണ്ണി ജോസഫിന്‌ വൈദ്യുതി വകുപ്പ്‌ നല്‍കിയതിലുള്ള നീരസം ഇപ്പോഴുമുണ്ടെന്നാണ്‌ സൂചന. ധനകാര്യത്തിനു പുറമേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുറമുഖവകുപ്പുകൂടി കൈകാര്യം ചെയ്യുന്നതിലും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ട്‌. ഇത്തരം നീരസപ്രകടനങ്ങളില്‍ ഒടുവിലത്തേതാണ്‌ സണ്ണി ജോസഫിന്റെ 'കുരിശ്‌' പരാമര്‍ശം.

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം
തിരുവനന്തപുരം: വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശാണെന്ന മന്ത്രി സണ്ണി ജോസഫിന്റെ പരാമര്‍ശം വകുപ്പ്‌ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട്‌ മാത്രമാണോ അതോ വകുപ്പ്‌ വിഭജനത്തോടാകെയുള്ള അതൃപ്‌തിയാണോയെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവം. കണ്ണൂര്‍, ഇരിട്ടിയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം.

റവന്യൂ വകുപ്പ്‌ ഉറപ്പിച്ചിരുന്ന സണ്ണി ജോസഫിന്‌ വൈദ്യുതി വകുപ്പ്‌ നല്‍കിയതിലുള്ള നീരസം ഇപ്പോഴുമുണ്ടെന്നാണ്‌ സൂചന. ആദ്യം വൈദ്യുതിവകുപ്പ്‌ ലഭിച്ച കെ. മുരളീധരന്‌ പിന്നീട്‌ ആരോഗ്യവകുപ്പ്‌ നല്‍കിയതില്‍ എ.പി. അനില്‍കുമാര്‍ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതും മുമ്പ്‌ ചര്‍ച്ചയായിരുന്നു. ധനകാര്യത്തിനു പുറമേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുറമുഖവകുപ്പുകൂടി കൈകാര്യം ചെയ്യുന്നതിലും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ട്‌. ഇത്തരം നീരസപ്രകടനങ്ങളില്‍ ഒടുവിലത്തേതാണ്‌ സണ്ണി ജോസഫിന്റെ 'കുരിശ്‌' പരാമര്‍ശം.

യു.ഡി.എഫ്‌. സര്‍ക്കാരിനെ തുടക്കം മുതല്‍ വലയ്‌ക്കുന്ന വിഷയമാണ്‌ സംസ്‌ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. പകല്‍ കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുമ്പോഴും, രാത്രി വലിയ തുക നല്‍കിയാലും ആവശ്യത്തിനു ലഭ്യമാകാത്ത സാഹചര്യമാണെന്ന്‌ മന്ത്രി സണ്ണി പരിതപിക്കുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ്‌ ആവശ്യത്തിനു വൈദ്യുതി ഉറപ്പാക്കാനും സംഭരണസംവിധാനങ്ങള്‍ വികസിപ്പിക്കാനും പദ്ധതി തയാറാക്കേണ്ടതു വകുപ്പിന്റെ ഉത്തരവാദിത്വമല്ലേയെന്നു വിമര്‍ശകര്‍ ചോദിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഒഴിവാക്കി മുന്നോട്ടുപോയ കേരളം വീണ്ടും വൈദ്യുതി നിയന്ത്രണത്തിന്റെ വക്കിലെത്തിയതില്‍ ഭരണപരമായ വീഴ്‌ചയും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം വിപണിയിലെ വില വ്യതിയാനങ്ങളും സാങ്കേതികപരിമിതികളും ചൂണ്ടിക്കാട്ടി തലയൂരാനുള്ള ശ്രമമാണ്‌ മന്ത്രിയുടേതെന്നും ആരോപണമുണ്ട്‌.

മന്ത്രിയായശേഷവും സണ്ണി ജോസഫ്‌ വഹിക്കുന്ന കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലിയുള്ള അതൃപ്‌തിയും കോണ്‍ഗ്രസില്‍ ശക്‌തമാണ്‌. വകുപ്പ്‌ വിഭജനത്തിലെ നീരസം, കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലിയുള്ള തര്‍ക്കം, വൈദ്യുതി പ്രതിസന്ധി എന്നിവ ഒരേസമയം സര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ നേതൃത്വത്തെയും സമ്മര്‍ദത്തിലാക്കുന്നു. മഴ കുറഞ്ഞതും ഉപയോഗം കൂടിയതും മാത്രമല്ല സംസ്‌ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്നിരിക്കേ, ഭരണപരമായ പരാജയം കൂടിയാണ്‌ മന്ത്രി സണ്ണി ജോസഫ്‌ തുറന്നുസമ്മതിക്കുന്നത്‌.

സുനില്‍ ജെ. സണ്ണി

English Summary

Reports suggest that dissatisfaction remains over assigning the Electricity portfolio to Sunny Joseph, when the Revenue Department had originally been assured to him. Additionally, there is simmering discontent within the Congress party regarding Chief Minister V.D. Satheesan retaining the Ports portfolio alongside Finance. Sunny Joseph’s recent "cross" remark is seen as the latest manifestation of this underlying resentment

About Author:

Author photo

സുനില്‍ ജെ. സണ്ണി

ബന്ധപ്പെട്ട വാർത്തകൾ

മുന്നണിയിലെ തര്‍ക്കത്തിനിടെ  പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌

പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

Comments