കണ്ണൂര്‍: താളിക്കാവില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്താന്‍ പോലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഇയാള്‍ക്കെതിരേ രണ്ട് വധശ്രമക്കേസുകളുണ്ട്. ഇതിനു പുറമേ ആയുധം ഉപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളും. അര്‍ജുന്‍ സ്‌ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്‌തിയാണെന്ന് പോലീസ് പറയുന്നു. പല കേസുകളിലും കുറ്റപത്രം നല്‍കിയിട്ടുണ്ട്. വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ മാത്രം 12 കേസുകള്‍. പുതിയ കേസുകള്‍ ഉള്‍പ്പെടെ 23 കേസികളില്‍ പ്രതി. ഉടന്‍ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് കണ്ണൂര്‍ കലക്‌ടര്‍ പി. വിഷ്‌ണു രാജിന് നല്‍കാനാണു പോലീസ് നീക്കം. കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍.
പ്രതിയെ സഹായിച്ചവര്‍ക്കെതിരേ നടപടി
അര്‍ജുന്‍ ആയങ്കിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവര്‍ക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി: കെ. കാര്‍ത്തിക്. പ്രതിയെ പിടികൂടാന്‍ സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും എല്ലാ പോലീസ് ഉദ്യോഗസ്‌ഥരും ഏകോപിച്ചാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ' പോലീസ് സംവിധാനത്തെ വെല്ലുവിളിക്കുന്ന പ്രവണത സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍, താമസസൗകര്യമൊരുക്കിയവര്‍, മറ്റ് രീതിയില്‍ ഒത്താശ ചെയ്‌തവര്‍ എന്നിവരെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.'-ഡി.ഐ.ജി. പറഞ്ഞു. അതിനിടെ, അര്‍ജുന്‍ ആയങ്കിയുടെ പ്രധാന കൂട്ടാളിയെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി പ്രണവിനായി തെരച്ചില്‍ ശക്‌തമാക്കി. അര്‍ജുന്‍ ഒളിവിലിരിക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിവാദ പോസ്‌റ്റുകള്‍ പ്രണവാണ് പുറത്തുവിട്ടതെന്ന് അന്വേഷണസംഘം പറയുന്നു. ഇതുസംബന്ധിച്ച് അര്‍ജുന്‍ മൊഴി നല്‍കിയതായും സൂചനയുണ്ട്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രണവ് തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് അര്‍ജുന്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് 12വരെ ഇരുവരും തളിപ്പറമ്പില്‍ ഒരുമിച്ചുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്‌തമായി. തുടര്‍ന്ന് പ്രണവ് ഒളിവില്‍ പോയെന്നാണ് പോലീസിന്റെ നിഗമനം. അര്‍ജുന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കസ്‌റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. അര്‍ജുന്‍ ആയങ്കി തളിപ്പറമ്പിലുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച പോലീസ് നീക്കം പുലര്‍ച്ചെ 2.45 നാണ് അറസ്‌റ്റിലേക്ക് എത്തിയത്. അറസ്‌റ്റിന് പിന്നാലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരായ 'ഓപ്പറേഷന്‍ ഗ്രിപ്പ്' കൂടുതല്‍ ശക്‌തമാക്കാനാണ് പോലീസ് തീരുമാനം.
അര്‍ജുന്‍ എത്തിയത് കീഴടങ്ങാന്‍; ഒളിപ്പിച്ചിട്ടില്ല: അഭിഭാഷക
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവില്‍ അഭിഭാഷക ദമ്പതികളുടെ ഫ്‌ളാറ്റില്‍നിന്നാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. അര്‍ജുന്‍ കീഴടങ്ങാനാണ് എത്തിയതെന്നും താന്‍ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകയായ ഡെലീറ്റ ടൈറ്റസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്‌ച രാവിലെ കീഴടങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതിയെന്നും എന്നാല്‍ അതിന് മുമ്പേ പോലീസ് എത്തിയെന്നും ഡെലീറ്റ പറഞ്ഞു.
നേരത്തെ തളിപ്പറമ്പിലെ ലോഡ്‌ജിലാണ് ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്‌തമായതോടെ ഇവിടെ നിന്നാണ് അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുന്നത്. ഓട്ടോയില്‍ പയ്ന്നൂര്‍ ഭാഗത്തേക്ക് കടന്നു. ഓട്ടോ ൈഡ്രവറുടെ ഫോണില്‍ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂര്‍ ടൗണിലേക്ക് എത്തിയത് ഈ കാറിലായിരുന്നു. ഓട്ടോ ൈഡ്രവര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് ആയങ്കി കുടുങ്ങിയത്.
വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക് പാരിതോഷികം നല്‍കും: ആഭ്യന്തരമന്ത്രി
കൊച്ചി: അര്‍ജുന്‍ ആയങ്കിയെക്കുറിച്ച് വിവരം നല്‍കിയ ഓട്ടോ ൈഡ്രവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ പണം നല്‍കാമെന്ന് ഒരു വ്യക്‌തി അറിയിച്ചെന്നും അത് ആ ഓട്ടോ ൈഡ്രവര്‍ക്ക് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത് സംബന്ധിച്ച് പോലീസിന് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓട്ടോ ൈഡ്രവര്‍ നല്‍കിയ വിവരമാണ് ഏറ്റവും ഫലപ്രദമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ൈഡ്രവറുടെ നടപടി മാതൃകാപരമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ആയങ്കിയെ ചോദ്യംചെയ്യാന്‍ കോതമംഗലം കോടതിയില്‍ അപേക്ഷ നല്‍കും
കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ ചോദ്യംചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയില്‍ അപേക്ഷ നല്‍കും. സമൂഹമാധ്യമത്തിലൂടെ കോതമംഗലം, ഊന്നുകല്‍ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണിത്.അര്‍ജുന്‍ ആയങ്കി അറസ്‌റ്റിലായ വിവരമറിഞ്ഞ് പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ എത്തിയെങ്കിലും ചോദ്യംചെയ്യലിനായി വിട്ടു നല്‍കണമെന്ന അപേക്ഷ നല്‍കും മുമ്പ് റിമാന്‍ഡിലായിരുന്നു.

Comments