അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂര്‍ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ കടുത്ത നിലപാട്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതിയാണ് ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു തള്ളിയത്. ഇസ്രയേല്‍ സൈനികര്‍ക്കും പൗരന്മാര്‍ക്കും നേരെയുള്ള ഭീഷണികള്‍ തടയുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. അമേരിക്കയുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, ചില നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെങ്കിലും മറ്റു ചിലതില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കപ്പെടില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു പ്രഖ്യാപിച്ചു. പേരിന് മാത്രമുള്ള നിരായുധീകരണമല്ലെന്നും ലഘു ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായി നീക്കം ചെയ്യുന്ന യഥാര്‍ത്ഥ നിരായുധീകരണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ട്രംപ് മുന്നോട്ടുവച്ച പദ്ധതി പൂര്‍ണമായി നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് ടെലഗ്രാമിലൂടെ അറിയിച്ചു. പദ്ധതി അട്ടിമറിക്കപ്പെടുന്നതു തടയാന്‍ മധ്യസ്ഥ രാജ്യങ്ങളും ഉറപ്പുനല്‍കിയ രാഷ്ട്രങ്ങളും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ഹമാസ് പരോക്ഷമായി ആവശ്യപ്പെട്ടു.ഹമാസിനെയും ഗാസയിലെ മറ്റ് സായുധ സംഘടനകളെയും പൂര്‍ണമായി നിരായുധീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന പദ്ധതിയെ 'ചരിത്രപരമായ' കരാറെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 2026 ഫെബ്രുവരിയില്‍ രൂപീകരിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' ആണ് ഈ കരാറിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ ഗാസയില്‍ 73,386 പേര്‍ കൊല്ലപ്പെടുകയും 1,74,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Comments