
പൂന്നെ: ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏകദേശം അതേ നിലവാരത്തിലുള്ള പ്രകടനം നടത്തുന്ന റൈസിങ് പൂന്നെ സൂപ്പര്‍ ജയന്റിനെതിരെയാണ് ഇറങ്ങുന്നത്. ഐപിഎല്ലില്‍ തോല്‍വികള്‍ ഏറ്റുവാങ്ങി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്സ് ഇന്നിറങ്ങിയിരിക്കുന്നത് മൂന്ന് മാറ്റങ്ങളുമായി. വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള ടീമാണ് ഇപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളാണ് കോഹ്ലി പ്രധാനമായും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്‍പതു മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട ആവര്ക്കുള്ളത് അഞ്ച് പോയിന്റുകള്‍ മാത്രം. എന്നാല്‍ എട്ടു മത്സരങ്ങളില്‍ നിന്നും നാലു വിജയവും എട്ടു പോയിന്റുമുള്ള പൂന്നെയുടെ നില ഇത്തിരിക്കൂടി ഭദ്രമാണെന്ന് വേണം പറയാന്‍. അടുത്ത് അഞ്ച് മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാം. എന്നാല്‍ ഏറ്റവും സമ്മര്‍ദത്തിലായിരിക്കുന്നത് വിരാട് കോഹ്ലി തന്നെയാണ്.
കോഹ്ലിക്കും ഡിവില്ലിയേഴ്സിനും പരിക്കേറ്റതാണ് ആദ്യ മത്സരങ്ങളില്‍ ബംഗ്ലൂരിന് തിരിച്ചടിയായത്. രാജ്യാന്തര സീസണില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന കെ.എല്‍ രാഹുലിനും പരിക്കേറ്റത് ടീമിന് തിരിച്ചടിയായെന്ന് വേണം പറയാന്‍. ക്രിസ് ഗെയ്ല് ഇതുവരെ ഫോം കണ്ടെത്താത്തതും ടീമിനെ വലയ്ക്കുന്നുവെന്ന് വേണം പറയാന്‍. കേദാര്‍ ജാദവ് ഉള്‍പ്പെടുന്ന മധ്യനിരയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോകുന്നതും ടീമിനെ വല്ലാതെ കുഴയ്ക്കുന്നുവെന്ന്വേണം പറയാന്‍.
പത്ത് വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള യുസ്വേന്ദ്ര ചാഹല്‍ മാത്രമാണ് ബോളര്‍മാരില്‍ ബംഗ്ലൂരിന് എടുത്തുപറയാനുള്ളത്. 12.5 കോടി രൂപ കൊടുത്ത് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ടൈല്‍സ് മില്‍സിന്റെ സമ്പാദ്യം വെറും അഞ്ചു വിക്കറ്റുകള്‍. ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ് അഞ്ചു കളികളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്ന 61 റണ്‍സ്. സ്റ്റൂവര്‍ട്ട് ബിന്നി ഏഴു കളികളില്‍ നിന്നും 77 റണ്‍സുമായി നില്ക്കുമ്പോള് ഏഴു കളികളില്‍ നിന്നും 67 റണ്‍സാണ് പവന് നേഗിയുടെ സമ്പാദ്യം. അമ്പേ പരാജയം എന്നു മാത്രം വേണം പറയാന്‍.
ഇന്നു നടക്കുന്ന മത്സരം ബംഗ്ലൂരിന് നിര്‍ണ്ണായകമെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും കോഹ്ലി പട ആഗ്രഹിക്കുന്നുമില്ല. മൂന്ന മാറ്റങ്ങള്‍ കോഹ്ലി ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ് ഗെയ്ല്, മന്ദീപ്, അനികെത് എന്നിവര്‍ക്ക് പകരം ആദം മില്‍നെ, സച്ചിന് ബേബി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്താം സീസണില്‍ സച്ചിന് ബേബിയുടെ രണ്ടാം മത്സരമാണിത്. പൂന്നെയിലും രണ്ടു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ശ്രദ്ധുല്‍ ഠാക്കുറിന് പകരം ദീപക് ചാഹറും ഫാഫ് ഡുപ്ലെസിസിന് പകരം ലോക്കി ഫെര്‍ഗൂസനും ടീമില്‍ ഇടം നേടി.






