കണ്ണൂര്‍: യുവതാരം മുഹമ്മദ് സിനാന്‍ വീണ്ടും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയില്‍. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ എമര്‍ജിങ് താരവുംക്ല ബിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കാളിയുമായിരുന്നു സിനാന്‍. സൂപ്പര്‍ ലീഗ് കിരീട നേട്ടത്തിനുശേഷം ഐ ലീഗ്‌ക്ല ബ് ഗോകുലം കേരള എഫ്.സിയിലേക്ക് ചേക്കേറിയ സിനാന്‍ മൂന്നാം സീസണിലും കണ്ണൂര്‍ വാരിയേഴ്‌സ് കുപ്പായം അണിയും.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് സിനാന്‍ പുറത്തെടുത്തത്. 11 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും രണ്ട് അസിസ്‌റ്റും താരത്തിന്റെ പേരിലുണ്ട്. കൂടാതെ 16 ഗോളവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ പ്രകടനത്തിന്റെ മികവിലാണ് സിനാന്‍ സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. തുടര്‍ന്ന് അസമില്‍ നടന്ന 79-ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനൊപ്പം വെള്ളിമെഡല്‍ നേടി.
ഗോകുലം കേരള എഫ്.സിക്കൊപ്പം കേരളാ പ്രീമിയര്‍ ലീഗ് കിരീടവും സിനാന്‍ നേടി. ടൂര്‍ണമെന്റില്‍ മൂന്നു ഗോളും അഞ്ച് അസിസ്‌റ്റും സിനാനു സ്വന്തം.
കണ്ണൂര്‍ കക്കാട് സ്വദേശിയായ സിനാന്‍ കഴിഞ്ഞ സീസണില്‍ 'പ്രോജക്‌ട് ഗെയിം ചേഞ്ചര്‍' സെലക്‌്ഷന്‍ ട്രയല്‍സിലൂടെയാണ് ടീമിലെത്തിയത്.




Comments