ദുബായ്: ആറാമത് ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിന് ഈമാസം 28 നു ദുബായിയില്‍ തുടക്കമാകും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ട്വന്റി-20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്. സെപ്‌റ്റംബര്‍ 13 നാണ് ഫൈനല്‍. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ മാറ്റുരയ്‌ക്കും. ഗ്രൂപ്പ് എയില്‍ ചിരവൈരികളായ പാകിസ്‌താനൊപ്പമാണ് ഇന്ത്യയുടെ സ്‌ഥാനം. ഹോങ്കോങ്ങും തായ്‌ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സെപ്‌റ്റംബര്‍ അഞ്ചിനാണ് ഇന്ത്യ-പാക് പോരാട്ടം.
ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനീഷ്യ, ആതിഥേയരായ യു.എ.ഇ. ടീമുകളാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും പരസ്‌പരം ഓരോതവണ ഏറ്റുമുട്ടും. രണ്ടു ഗ്രൂപ്പിലെയും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയിലേക്കു യോഗ്യത നേടും.




Comments