
പൂണെ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ റൈസിംഗ് പൂണെ സൂപ്പര്‍ ജയന്റ്സിന് 61 റണ്‍സ് ജയം. 158 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ബാംഗ്ലൂരിനായി നായകന് കോഹ്ലി നേടിയ അര്‍ധസെഞ്ചുറി പാഴായി. ഏഴാമത്തെ തോല്‍വിയോടെ ബാംഗ്ലുരിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്തമിച്ചു.
പതിനൊന്നില്‍ പത്തുപേരും പത്തില്‍ താഴെയാണ് സ്കോര്‍ ചെയ്തത്. ഫോം ഔട്ടായ ക്രിസ് ഗെയ്ലില്ലാതെ ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കം തൊട്ടെ വിക്കറ്റ് പൊഴിഞ്ഞു കൊണ്ടിരുന്നു. ഓപ്പണറായി എത്തിയ കോഹ്ലി മറുവശത്ത് വിക്കറ്റ് കൊഴിയുന്നത് അവസാന ഓവറുകള്‍വരെ നിസഹായതയോടെ നോക്കിനില്ക്കാനെ സാധിച്ചുള്ളു. എട്ടു റണ്‍സെടുത്ത ശ്രീനാഥ് അരവിന്ദാണ് ബാംഗ്ലൂര്‍ നിരയിലെ രണ്ടാമത്തെ ടോപ്പര്‍. മലയാളി താരം സച്ചിന് ബേബിയുടെ സംഭാവന വെറും രണ്ടു റണ്‍സ് മാത്രമായിരുന്നു. എബി ഡിവില്ലിയേഴ്സ് മൂന്നു റണ്‍സിന് പുറത്തായി.






