ന്യൂഡല്‍ഹി: രാജ്യത്തെ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ ഡേറ്റബേസ്
തയാറാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. അന്തേവാസികളായ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ, പിന്നാക്കവിഭാഗങ്ങളില്‍ നിന്നുള്ള എച്ച്.ഐ.വി. ബാധിതരായ കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മറ്റൊരു ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചു.
തമിഴ്നാട് മഹാബലിപുരത്തുള്ള അനാഥാലയങ്ങളിലെ കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് കോടതി മുമ്പാകെ എത്തിയ പൊതുതാല്‍പ്പര്യ ഹര്ജിയിന്മേലാണ് ഉത്തരവുണ്ടായത്.
പ്രത്യേകകരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ മാസംതോറും പുതുക്കിയ വിവരങ്ങള്‍ അടങ്ങിയ ഡേറ്റബേസും രജിസ്ട്രേഷന് പ്രക്രിയയുടെ ഭാഗമാക്കണം. ഇതിന്റെ വിശ്വാസ്യതയും സ്വകാര്യതയും ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും റജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്ക ണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കുറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും വേണ്ടതുണ്ടെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറു മാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
2016 ജനുവരി 15ന് പ്രാബല്യത്തില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള രജിസ്ട്രേഷന് പ്രക്രിയ നടക്കുകയാണെന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.
ഇത്തരംസ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവിതനിലവാരവും മറ്റും പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനുകളിലെ മുഴുവന്‍ ഒഴിവുകളും നികത്തണം. ജുവനൈല്‍ ആക്ടും മോഡല്‍ റൂള്‍സും അനുസരിച്ച് ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ നിലവാരമു ണ്ടെന്ന് ഡിസംബര്‍ 31ന് മുമ്പ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments