
തിരുവനന്തപുരം: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാരായ വി.കെ രാജന്, ഡോ.കെ.ശൈലജ എന്നിവരെ ജയിലിലേക്ക് മറ്റുന്നതിന് പകരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. വി.കെ രാജന്, കെ.ശൈലജ, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, സ്ഥലം എസ്.ഐ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2001-2004 കാലഘട്ടത്തില്‍ ഹെപ്പറൈറ്റീസ് വാക്സിന് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് വി.കെ രാജനേയും ശൈലജയേയും കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവും 52 ലക്ഷം രൂപ വീതം പിഴയുമാണ് ഇവര്‍ക്ക് വിധിച്ചത്. മൂന്ന് മരുന്നുകമ്പനികളെ സഹായിക്കാന്‍ ആവശ്യത്തിലധികം വാക്സിന് വാങ്ങിക്കൂട്ടിയെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍.






