
ഭോപ്പാല്‍: യഥാര്‍ത്ഥ ദേശീയവാദികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്. രാജ്യസ്നേഹികള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും വേണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സ്നേഹിക്കുന്നവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ പുനര്‍വിചിന്തനത്തിന്റെ കാര്യമില്ല. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. അവര്‍ രാജ്യത്തെ വഞ്ചിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ത്തു-സാരംഗ് ആരോപിച്ചു. ഇത് എന്റെ ആരോപണമല്ല. രാജ്യത്തിന്റെ ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. ബി.ജെ.പി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമ്പോള്‍ കോണ്‍ഗ്രസ് അതിനെ ചോദ്യം ചെയ്യുകയാണ്. ഇതാണോ രാജ്യസ്നേഹമെന്നും മന്ത്രി ചോദിച്ചു.







Comments