റോത്തക്: അഴിക്കുള്ളിലെങ്കിലും പന്ത്രണ്ടാം ക്ലാസ്സില്‍ ഫസ്റ്റ് ഡിവിഷനോടെ പാസായതിന്റെ ആഹ്ലാദത്തില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല(82). അധ്യാപക നിയമന അഴിമതിക്കേസില്‍ ജയിലിലായ ചൗട്ടാലയുടെ അടുത്ത സ്വപ്നം കോളജ് പഠനം.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി.) നേതാവായ ചൗട്ടാല തിഹാര്‍ ജയിലിലാണു പരീക്ഷ എഴുതിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് (നിയോസ്) നടത്തിയ പരീക്ഷയില്‍ പിതാവ് ഒന്നാം ഡിവിഷനോടെ പാസായെന്ന് ഇളയ മകനും എം.എല്‍.എയുമായ അഭയ് ചൗട്ടാല പറഞ്ഞു.
അച്ഛന് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ മുത്തശ്ശനും ഉപപ്രധാനമന്ത്രിയുമായ ദേവിലാല്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരില്‍ ജയിലിലായിരുന്നു. മൂത്ത മകനായിരുന്നതിനാല്‍ അച്ഛനു വിദ്യാഭ്യാസം മതിയാക്കി കുടുംബഭാരം തലയിലേറ്റേണ്ടിവന്നു.
പക്ഷേ അന്നും പഠിക്കാന്‍ മറ്റുള്ളവരെ അച്ഛന് പ്രോത്സാഹിപ്പിച്ചിരുന്നു. ചെറുമകനും ഹിസാര്‍ എം.പിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ വിവാഹത്തിനു പരോളിലിറങ്ങിയെങ്കിലും പരീക്ഷയായതിനാല്‍ ജയിലിലേക്കു മടങ്ങാനാണ് അച്ഛന് താല്പര്യപ്പെട്ടതെന്നും അഭയ് ചൗട്ടാല.
കോളജ് പഠനത്തിനു താല്പര്യപ്പെടുന്ന മുന്‍ മുഖ്യന് ജയില്‍ െലെബ്രറിയിലെ പതിവു സന്ദര്‍ശകനാണ്. രാഷ്ട്രീയ പുസ്തകങ്ങളാണ് അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടം. ജയില്‍ശിക്ഷാ കാലയളവ് അര്‍ഥവത്താക്കാനാണ് അച്ഛന്റെ ശ്രമമെന്നും അഭയ് പറഞ്ഞു.

Comments