ന്യൂഡല്‍ഹി: പാകിസ്താനില്‍ പിടിയിലായ മുംബൈ സ്വദേശി കാണാതായ സിമി പ്രവര്കനാണെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ മുംബൈ ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി അഹമ്മദാണ് കഴിഞ്ഞ ആഴ്ച പാകിസ്താന്റെ പിടിയിലായത്.
ഇസ്ലാമാബാദില് വച്ചാണ് മതിയായ രേഖകളില്ലാതെ അറസ്റ്റിലായതെന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് പരിശീലനം നടത്തുന്നതിനാണ് 2005ല്‍ ഇയാള്‍ പാകിസ്താനിലേക്ക് പോയതെന്നും ഏജന്‍സികള്‍ പറയുന്നു. അന്ന് 12 യുവാക്കളെയാണ് അന്ന് കാണാതായത്.
ചാരനാണെന്ന് ആരോപിച്ച മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്ഭൂഷന് ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.






