
തിരുവനന്തപുരം: 90ലധികം സീറ്റുകള്‍ നേടി കേരളത്തില്‍ ഇത്തവണയും എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണവിരുദ്ധ വികാരമില്ല. എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ക്ക് വലിയ അംഗീകാരം നല്‍കുന്ന സ്‌ഥിതിയുണ്ടായെന്നും തെരഞ്ഞെടുപ്പ് വിശകലനം ചെയ്‌തശേഷം നടത്തിയ പത്രസമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ വ്യക്‌തമാക്കി.
നൂറിലധികം സീറ്റ് നേടുമെന്ന യു.ഡി.എഫ് പ്രചാരണത്തിന് അടിസ്‌ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് ശതമാനത്തിലുണ്ടായ വര്‍ധന ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നു പറഞ്ഞാണ് നൂറിലധികം സീറ്റ് നേടുമെന്ന് യു.ഡി.എഫ് പറയുന്നത്. വസ്‌തുതാപരമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അതിനൊന്നും അടിസ്‌ഥാനമില്ലെന്നു മനസിലാകും.






