ന്യൂഡല്‍ഹി : മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിയ്ക്കിടെ ഉണ്ടായ സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അപലപിച്ചു. സംഭവം തീര്‍ത്തും അപലപനീയമാണ്. ആക്രമണത്തിന് ഇരയായി ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും സംഭവം ഞെട്ടിച്ചുവെന്നും പ്രസിഡന്റ് പ്രണബ് മുഖര്‍ജി വ്യക്തമാക്കി. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പമുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അപലപിച്ചു. ഭീകരതയെന്ന വിപത്തിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. മാഞ്ചസ്റ്ററില്‍ യു.എസ് പോപ് താരം അരിയാന ഗ്രാന്റിന്റെ സംഗീത പരിപാടിയ്ക്കിടെ പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 19പേര് കൊല്ലപ്പെട്ടു. 50 ഓളം ആളുകള്‍ക്ക് പരുക്കേറ്റു.

Comments