
കാസർകോട്: സിപിഎം കാസർകോട് ജില്ലാ നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. പാർട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവച്ചു.
സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ജില്ലാ കമ്മിറ്റിയിൽ ആറ് ക്ഷണിതാക്കളെ ഉൾപ്പെടുത്തിയെങ്കിലും എം. രാഘവനെ പരിഗണിച്ചിരുന്നില്ല. ഇതിൽ നേതൃത്വത്തോട് കടുത്ത അതൃപ്തിയിലായിരുന്നു അദ്ദേഹം.
മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി എം. രാഘവൻ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ നേതാവ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.







Comments