
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: കശ്മീരിലെ നൗഷേരയില്‍ പാക് െസെനിക പോസ്റ്റുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ െസെന്യം പുറത്തുവിട്ടു. എന്നാല്‍ ഇന്ത്യയുടെ നിലപാട് പാകിസ്താന് തള്ളി. െസെനിക പോസ്റ്റുകള്‍ തകര്‍ന്നെന്ന ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമാണെന്നു പാക് െസെനിക വസ്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ അവകാശപ്പെട്ടു.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുന്ന പാക് പോസ്റ്റുകള്‍ക്കുനേരെയാണ് ആക്രമണം നടത്തിയതെന്നു െസെന്യം അറിയിച്ചു. ജമ്മു കശ്മീരില്‍ സമാധാനം തിരികെകൊണ്ടുവരാനുള്ള ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായായിരുന്നു െസെനിക നടപടിയെന്നു മേജര്‍ ജനറല്‍ എ.കെ. നാരുല അറിയിച്ചു.
െസെനിക നടപടിയെ പിന്തുണയ്ക്കുന്നതായി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. ആക്രമണത്തിനിരയായ കെട്ടിടത്തെ അഗ്നിഗോളം മൂടുന്നത് 22 സെക്കന്‍ഡ് െദെര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. എന്നാല്‍, പാക് ഭാഗത്തെ ആള്‍നാശം സംബന്ധിച്ചു വ്യക്തത ലഭിച്ചിട്ടില്ല. തിരിച്ചടിക്കു സാധിക്കാത്തവിധം ഗ്രാമീണരെ മറയാക്കിയാണ് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലേക്കു കടക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സേന ഇപ്പോള്‍ നിയന്ത്രണരേഖയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നു മേജര്‍ നാരുല പറഞ്ഞു.
പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി 2016 സെപ്റ്റംബര്‍ 29 നു ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയിരുന്നു. പാക് അതിര്‍ത്തിക്കുള്ളില്‍ മൂന്ന് കിലോമീറ്ററോളം കടന്നുകയറിയ ഇന്ത്യ ഭീകരരുടെ എട്ട് ലോഞ്ച് പാഡുകളാണു തകര്‍ത്തത്. നിരവധി ഭീകരരെയും വധിച്ചു. അതിനുശേഷമുള്ള ഇന്ത്യയുടെ കനത്ത തിരിച്ചടിയാണ് ഇന്നലെയുണ്ടായത്.






