ലണ്ടന്‍ : തിങ്കളാഴ്ചാ രാത്രിയില്‍ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരില്‍ പ്രമുഖ സ്പാനിഷ് ഫുട്്ബോള്‍ പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ കുടുംബവും. സ്ഫോടന വേദിയായ അരീനാ ഗ്രാന്റിന്റെ സംഗീത പരിപാടി കാണാനായി എത്തിയ പ്രേക്ഷകരില്‍ ഭാര്യ ക്രിസ്റ്റീന സെറയും മക്കളായ മരിയ, വാലന്റീന എന്നിവരും ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി 10.30 യോടെ നടന്ന സംഭവത്തില്‍ 22 പേര് മരിക്കുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 21,000 പേരാണ് സംഗീത പരിപാടി കേള്‍ക്കാനായി സിറ്റി സെന്ററില്‍ എത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന തന്റെ ക്ളബ്ബ് മാഞ്ചസ്റ്റര്‍സിറ്റിയുടെ ഉടമകളുമായി പുതിയ സീസണിലെ ചര്‍ച്ചകള്‍ നടത്താന്‍ അബുദാബിയിലേക്കുള്ള യാത്ര ഗ്വാര്‍ഡിയോള മാറ്റി വെച്ചതായി വിവരമുണ്ട്.
അതേസമയം ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ക്ളബ്ബും ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് മുന്‍ ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ നാടായ സ്പെയിനിലെ മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ഇംഗ്ളണ്ടില്‍ ഇനിയും ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനയെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പോലീസിന് പകരം സൈന്യത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച ഇംഗ്ളണ്ടിലെ പ്രമുഖ ക്ളബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗില്‍ ഡച്ച് ക്ളബ്ബ് അജാക്സ് ആംസ്റ്റര്‍ഡാമിനെ സ്റ്റോക്ക്ഹോമില്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ മത്സരത്തിന് ഭീഷണിയില്ലെന്നും മത്സരവുമായി മുന്നോട്ട് തന്നെ പോകാനുമാണ് യൂറോപ്പിലെ ഫുട്ബോള്‍ ഗവേണിംഗ് ബോഡിയായ യുവേഫയുടെ തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്ക ഏറെയാണ്.
ലിയോണേല്‍ മെസ്സിയുടെയും ഇനിയേസ്റ്റയുടെയും ബാഴ്സിലോണയുടെ പരിശീലകന് എന്ന നിലയില്‍ വന്‍ വിജയം വരിച്ച ഗ്വാര്‍ഡിയോള അവിടെ നിന്നും ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണിനും പല കിരീടങ്ങളും നേടിക്കൊടുത്ത ശേഷം ഇപ്പോള്‍ ഇംഗ്ളീഷ് പ്രീമിയര്‍ലീഗിലെ മുമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ്. മാഞ്ചസ്റ്റര്‍ നഗരത്തിലാണ് ഗ്വാര്‍ഡിയോള താമസിക്കുന്നതും. സ്ഫോടനത്തില്‍ മാഞ്ചസ്റ്ററിലെ രണ്ടു ക്ളബ്ബുകളും അപലപിക്കുകയും പരിക്കേറ്റവര്‍ക്കും മരിച്ചവര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Comments