
എല്‍ഡിഎഫിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നും മദ്യം നിരോധിക്കാനുള്ള യുഡിഎഫ് തീരുമാനം തികച്ചും വൈകാരികവും അസമയത്തെ അപക്വമായ തീരുമാനമായിരുന്നെന്നും യുഡിഎഫ് നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍. മദ്യനയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബിജോണ്‍ എല്‍ഡിഎഫിന്റെ മദ്യനയത്തെ അനുകൂലിച്ചും യുഡിഎഫിന്റെ തീരുമാനത്തെ തള്ളിയും രംഗത്ത് വന്നത്.
അപക്വമായ തീരുമാനമായിരുന്നു മദ്യ നിരോധനമെന്നും അതാണ് കേരള ചരിത്രത്തില ഏറ്റവും ജനകീയ വികസനം നടപ്പാക്കിയ ഉമ്മന്‍ചാണ്ടിയ സര്‍ക്കാരിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയത്. ആ തെറ്റ് തിരുത്തി ബാറുകള്‍ വീണ്ടും തുറക്കാനുള്ള എല്‍ഡിഎഫ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഷിബു ബേബിജോണ്‍ പറയുന്നു. ബാറുകള്‍ തുറക്കാനുള്ള തീരുമാനം ഇന്നലെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തത്. ഇതിന് പിന്നാലെ വന്‍ വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വിവിധ പാര്‍ട്ടികള്‍ക്ക് പുറമേ മത മേലദ്ധ്യക്ഷന്മാരും രംഗത്തുണ്ട്.
എല്‍ഡിഎഫ് മദ്യമുതലാളിമാരില്‍ നിന്നും പണം വാങ്ങിയാണ് നയം രൂപീകരിച്ചതെന്നാണ് യുഡിഎഫ് നേതാക്കളുടെ വിമര്‍ശനം. കേരളത്തെ സര്‍ക്കാര്‍ മദ്യാലയമാക്കാന്‍ ഒരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തലും വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ എല്‍ഡിഎഫിനെ അനുകൂലിച്ച് കൊണ്ടു ഷിബു ബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിട്ടുള്ളത്.
അതേസമയം ഷിബു ബേബിജോണിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി നേതാവ് എ അസീസും കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനും രംഗത്ത് വന്നു. ഷിബു ബേബിജോണിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി യുഡിഎഫ് തീരുമാനിക്കുന്ന സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും ആര്?സ്പി നേതാവ് എ അസീസ് പറഞ്ഞു. ഷിബു ബേബിജോണ്‍ ഉള്‍പ്പെട്ട യുഡിഎഫ് മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തതെന്ന് പിപി തങ്കച്ചനും പറഞ്ഞു.






